കൊടുംചൂടില്‍ ആശ്വാസത്തിന്റെ കുടിനീരുമായി മൗവ്വല്‍ ഓട്ടോ തൊഴിലാളികള്‍
ബേക്കല്‍: ദാഹിച്ച് വലയുന്ന വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസത്തിന്റെ കുടിനീരുമായി മൗവ്വല്‍ ഓട്ടോ തൊഴിലാളികള്‍ നാടിന് മാതൃകയാവുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം4 മണി വരെ സറുബത്ത് ,മാങ്ങ ജ്യൂസ് ചെറുനാരങ്ങ വെള്ളം, തുടങ്ങിയവ നല്കി വരുന്നു.
എസ് വൈ എസ്, പളളിക്കര സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി.എം. എ.മജീദ് മൗവ്വല്‍ ഉല്‍ഘാടനം ചെയ്തു.നൗഷാദ് പരയങ്ങാനം, ഹമീദ് കുണിയ, ബഷീര്‍ ബീ ലാല്‍ നഗര്‍, ഹസൈനാര്‍ പരയങ്ങാനം, നൗഷാദ് മൗവ്വല്‍, ബശീര്‍ പെരിയാട്ടടുക്കം, പത്മനാഭന് മൗവ്വല്‍, മുഹമ്മദ് ദോസ്തി,നാസിം മൗവ്വല്‍, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, അബ്ബാസ് മൗവ്വല്‍, അഷറഫ്കാസിം മൗവ്വല്‍, സൂപ്പി പരയങ്ങാനം, തുടങ്ങിയവര്‍ നേതൃത്വം നല്കി
Subscribe to:
Post Comments (Atom)
0 comments:
Post a Comment