Hi quest ,  welcome  |  sign in  |  registered now  |  need help ?

aloor river

Written By Muhimmath News on Tuesday 10 May 2016 | 21:45


ആലൂര്‍ പുഴയില്‍ നിര്‍മ്മിച്ച തടയണ തകര്‍ന്നു

ടി എ എം ആലൂര്‍

കാസര്‍കോട് : കാസര്‍കോട് നഗരസഭയിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്‌ന പരിഹാരത്തിന്നായി ബാവിക്കര പമ്പ് ഹൗസിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന്ന് ആലൂര്‍ പയസ്വിനി പുഴയില്‍ ഒരു മാസം മുമ്പ് നിര്‍മ്മിച്ച തടയണ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ കാരണം തകര്‍ന്നു. ( ഇന്ന് ബുധന്‍ ഉച്ചക്ക് രണ്ട് മണിക്ക് )

കര്‍ണ്ണാടകയിലെ പുത്തൂര്‍,സുള്ള്യ, ജാല്‍സൂര്‍, എന്നിവിടങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് പയസ്വിനി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് തടയണ പൊട്ടാന്‍ കാരണം.

കാസര്‍കോട്ടെ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ ആലൂര്‍ പുഴയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണയാണ് തകര്‍ന്നത്. ഇത് കാരണം തൊട്ടടുത്ത്‌ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സുഗമമായ നിര്‍മ്മാണത്തിന് തടയണ പൊട്ടി വെള്ളം ഒലിച്ചുവരുന്നത് വിഘാതം സൃഷ്ടിക്കും.

ഇപ്പോള്‍ പുഴയില്‍ നിവര്‍ത്തിക്കൊണ്ടിരിക്കുന്ന മണ്ണ് ഒലിച്ചു പോകാന്‍ ഇത് ഇടവരുത്തുകയും ചെയ്യും. എത്രയും വേഗം തടയണ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളായ മുളിയാര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍,പഞ്ചായത്തുകളിലുള്ളവരും ഈ വര്‍ഷം ഉപ്പുവെള്ളം കുടിക്കേണ്ടി വരും.

8.20 കോടി രൂപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ദ്രുത ഗതിയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സുഗമമായ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇത് തടസ്സം നേരിടുകയും ചെയ്യും.

പൊട്ടിയ തടയണ ഉടന്‍ നിര്‍മ്മിക്കണമെന്നും നിര്‍മാണം നടക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെ വാഹനങ്ങള്‍ക്ക് കൂടി പാത നിര്‍മ്മിക്കണമെന്നും ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ.മഹമൂദ് ഹാജി മുഖ്യമന്ത്രി, ജലവിഭവമന്ത്രി, കാസര്‍കോട്‌ കലക്ടര്‍, ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസര്‍, എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബാവിക്കര പുഴയില്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാല്‍ കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള,മുളിയാര്‍ പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിന് ജല അതോറിറ്റി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നും ഇത് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമാകുമെന്നും നിവേദനത്തില്‍ മഹമൂദ്‌ ഹാജി ചൂണ്ടി കാട്ടി.

0 comments:

Post a Comment